ABOUT US

Friday, 27 June 2025

മൂല്യ ബോധന കഥ

രണ്ടുപേർ മാത്രം 
താമസിക്കുന്ന റൂമിൽ,...!!
ഒരാളുടെ 500 രൂപ കാണാതാകുന്നു..!

അവിടെ മറ്റാരും താമസിക്കുന്നില്ല എന്ന കാരണത്താൽ, 
സ്വാഭാവികമായും അയാൾ മറ്റേയാളോട് പോയി ചോദിക്കുന്നു....!!!
 "നീ എന്റെ 500 രൂപ കണ്ടോ"....??

അപ്പോൾ അയാൾ പറഞ്ഞു." 
ഹാ ഞാൻ എടുത്തിട്ടുണ്ടായിരുന്നു....!!
നീ ഉറങ്ങുക എന്ന കാരണത്താൽ നിന്നോട് ചോദിക്കാതിരുന്നതാണ്.....!!
 " ആ വിഷയം അവിടെ അവസാനിക്കുന്നു...

എന്നാൽ കുറച്ചു നാളുകൾക്കു ശേഷം,...!!
ആ റൂം ക്ലീൻ ചെയ്യാൻ വന്ന ചേച്ചിക്ക് 500 രൂപ അവിടെ കിടന്നു കിട്ടുന്നു.....!!!
അതുകണ്ട അവൻ മറ്റേ ആളോട് പോയി ചോദിക്കുന്നു....?
" അപ്പോൾ ഈ 500 രൂപയോ " 
അപ്പോൾ മറ്റേയാൾ പറയുന്നു ..!!
" ഞാനും നീയും തമ്മിൽ ഒരു trust issue ഉണ്ടാകേണ്ട എന്ന് കരുതി ഞാൻ എടുത്തു എന്ന് പറഞ്ഞതാണ്....!❤️
നമ്മൾ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടേണ്ട എന്ന് കരുതി ഞാനൊരു കളവ് പറഞ്ഞതാണ് "..!!❤️❤️❤️
( ചിലയിടത്ത് സത്യത്തേക്കാൾ മധുരിക്കുക കളവാണ്....❤️)
(ചിലയിടത്ത് തോറ്റു കൊടുക്കലാണ് വിജയത്തേക്കാൾ മഹത്വം.) ❤️
അത് partner ആണെങ്കിലും friends ആണെങ്കിലും....!!
( തോറ്റു കൊടുക്കുമ്പോൾ വിജയിക്കുന്നത് ബന്ധങ്ങളാണ്.)....!❤️❤️

No comments:

Post a Comment